2012, ജൂലൈ 29, ഞായറാഴ്‌ച

 ആശ്രയം


അവള്‍ നടന്ന വഴിയെ
ചിരിച്ചത് കാഞ്ഞിര മരമോ?
അകത്തെ കാതലിന്‍ രസം
കടും കയ്പകുമോ?
ഒരിറ്റു നീരിനായി
കാത്തു കിടക്കവേ
കാക്ക തന്‍ കാഷ്ടം
കൊമ്പില്‍ നിറച്ചതും
അത്തി മരത്തിന്റെ

കൊമ്പില്‍ നിന്നാരയോ

പുച്ഹിച്ച് നോക്കുന്ന
തത്തയെ കണ്ടതും
അഞ്ജത ബാധിച്ച
ചങ്ങാലി കൂട്ടങ്ങള്‍
ഭേരി മുഴയ്ക്കി
വടക്കോട്ട്‌ പോയതും
ഷണ്‍ഡത്ത മുള്ളോരു
മൂത്ത മരങ്ങളും
കുമ്പിടാനാരയോ
കാത്തിരിക്കുന്നതും
ശാപമോക്ഷത്തെ
പ്രതീക്ഷിച്ചു കൊണ്ടൊരു
വെള്ളാരം കല്ലുകള്‍
ഉറ്റുനോക്കുന്നതും
ഇട വഴിയിലോരോരോ
കൊച്ചു പൂമ്പാറ്റകള്‍
പൂമ്പൊടി കിട്ടാഞ്ഞു
തേടിയലഞ്ഞതും
പാടത്തെ കൊച്ചു വെള്ളരി
മൊട്ടുകള്‍ കൂട്ടിനായി
വെണ്ടയെ നോക്കിചിരിച്ചതും
കുരുതി കൊടുക്കാനായി
മാടിനെ കൂട്ടികൊണ്ടൊരു
കൊച്ചു പയ്യന്‍ നടന്നകലുന്നതും
കിട്ടാതെ കിട്ടുന്ന പുല്ചെടി നാമ്പുകള്‍
ആര്‍ത്തിയോടൊത്തിരി തിന്നുന്നതും കണ്ടു
അല്പപായുസിന്‍ ബാക്കി പത്രത്തെ
ഓര്‍ത്തപ്പോള്‍ കണ്ടു ഞാന്‍ കാലില്‍
ചോര പൊടിഞ്ഞതും.

....-------------------------------------

2 അഭിപ്രായങ്ങൾ: