2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

maunanuvadham






 

മൌനാനുവാദം




 
അവള്‍ക്കെന്നോട് പരിഭവം

ആഴിയിലെ തിരകള്‍ പറഞ്ഞു.

ഞാന്‍ അത് തിന്നില്ലേ?
ഊഴിയിലെ ചിതലുകള്‍ മന്ത്രിചു.

എന്‍ മധു ചഷകം നീ നുണഞ്ഞില്ലേ ?

പാരിലെ മലരുകള്‍ പുഞ്ചിരിച്ചു

നമ്മള്‍ കൊക്കുരുംമിയിരുന്നില്ലേ?

മാടപ്രാവുകള്‍ നടന്നു പറഞ്ഞു
.
ഞാന്‍ നിന്നെ പ്രണയിചില്ലേ?

അവന്റെ കണ്ണുകള്‍ അവളോട്‌ പറഞ്ഞു

ഞാന്‍ അമ്മിഞ്ഞപാല്‍ നുകര്‍ന്നില്ലേ?
കുഞ്ഞരി പല്ലുകള്‍ കാട്ടി അവന്‍ ചോദിച്ചു

....................................................................




2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

kaathrippu

കാത്തിരിപ്പ്‌
വൃഥാ ചിത്തത്തിന്‍
വാതിലു തുറന്നുവോ               
കണ്ടു ഞാന്‍ ജീവിതം
പൊള്ളുന്ന മരുഭൂമി.
ചുടു കാറ്റ് വന്നു കൊണ്ടെ-
ഴുതുന്നു മായ്ക്കുന്നു,
മാറ്റങ്ങള്‍ ഉതിര്ത്തിടും
നാള്‍വഴി കണക്കുകള്‍.
പൊടിമൂടിയ വാനം
പൊടിയുന്നു കണ്ണുകള്‍
പുകയുന്നുവോ ഭൂമി
അടയുന്നിതാ വാതില്‍
എപ്പോള്‍ തുറക്കണം ?
എന്നെനിക്കറിയില്ല.
കാത്തിരിപ്പൂ എന്‍ കാമുകിയെ-
അവള്‍ ഇന്ന് വരുമോ?
അതോ പിന്നെയോ?
എന്മനസിന്‍ കോണില്‍
അഗ്നിയെ അണക്കുവാന്‍
ചാറ്റല്‍ മഴയായി പോരുമോ നീ
കലന്താരത്തിന്റെ മാറ്റത്തിനായ-
ണോ കാലങ്ങള്‍ ആയുല്ലോരഗമനം
കുറ്റങ്ങള്‍ മുതുകിന്മേല്‍ കെട്ടുന്നതല്ല
ഞാന്‍ ഒട്ടകത്തിന്റെ മുതുകുപോലെ..!!!
..
(കാത്തിരിപ്പിനൊടുവില്‍ അവള്‍ എത്തിച്ചേര്‍ന്നു...ഒരു                  

മദാലസ സുന്ദരി
.............................

 

2012, ജൂലൈ 29, ഞായറാഴ്‌ച

 ആശ്രയം


അവള്‍ നടന്ന വഴിയെ
ചിരിച്ചത് കാഞ്ഞിര മരമോ?
അകത്തെ കാതലിന്‍ രസം
കടും കയ്പകുമോ?
ഒരിറ്റു നീരിനായി
കാത്തു കിടക്കവേ
കാക്ക തന്‍ കാഷ്ടം
കൊമ്പില്‍ നിറച്ചതും
അത്തി മരത്തിന്റെ

കൊമ്പില്‍ നിന്നാരയോ

പുച്ഹിച്ച് നോക്കുന്ന
തത്തയെ കണ്ടതും
അഞ്ജത ബാധിച്ച
ചങ്ങാലി കൂട്ടങ്ങള്‍
ഭേരി മുഴയ്ക്കി
വടക്കോട്ട്‌ പോയതും
ഷണ്‍ഡത്ത മുള്ളോരു
മൂത്ത മരങ്ങളും
കുമ്പിടാനാരയോ
കാത്തിരിക്കുന്നതും
ശാപമോക്ഷത്തെ
പ്രതീക്ഷിച്ചു കൊണ്ടൊരു
വെള്ളാരം കല്ലുകള്‍
ഉറ്റുനോക്കുന്നതും
ഇട വഴിയിലോരോരോ
കൊച്ചു പൂമ്പാറ്റകള്‍
പൂമ്പൊടി കിട്ടാഞ്ഞു
തേടിയലഞ്ഞതും
പാടത്തെ കൊച്ചു വെള്ളരി
മൊട്ടുകള്‍ കൂട്ടിനായി
വെണ്ടയെ നോക്കിചിരിച്ചതും
കുരുതി കൊടുക്കാനായി
മാടിനെ കൂട്ടികൊണ്ടൊരു
കൊച്ചു പയ്യന്‍ നടന്നകലുന്നതും
കിട്ടാതെ കിട്ടുന്ന പുല്ചെടി നാമ്പുകള്‍
ആര്‍ത്തിയോടൊത്തിരി തിന്നുന്നതും കണ്ടു
അല്പപായുസിന്‍ ബാക്കി പത്രത്തെ
ഓര്‍ത്തപ്പോള്‍ കണ്ടു ഞാന്‍ കാലില്‍
ചോര പൊടിഞ്ഞതും.

....-------------------------------------